പത്തനംതിട്ട: പത്തനംതിട്ട കുലശേഖരപതിയില്‍ എക്സൈസ് സംഘത്തിന് നേരെ കഞ്ചാവ് വില്‍പ്പനക്കാരുടെ ആക്രമണം. പ്രിവന്‍റീവ് ഓഫീസര്‍മാരായ പ്രവീണ്‍, ബിനുകുമാര്‍, സുരേഷ് എന്നിവര്‍‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റ ഇവരെ പത്തനംതിട്ട ജനറല്‍‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്ക് എത്തിയപ്പോഴാണ് ഇവരെ സംഘം ആക്രമിച്ചത്.