പത്തനംതിട്ട: റോഡരികില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. പത്തനംതിട്ട കരിമാന്‍തോടിലാണ് സംഭവം. കല്ലേറില്‍ രണ്ട് ബസുകളുടെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. 

കരിമാന്‍തോട് - തൃശൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, കരിമാന്‍തോട് - പത്തനംതിട്ട ഓര്‍ഡിനറി എന്നിവയ്ക്കു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്വകാര്യ ബസ് ലോബിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോപണം. 

സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ ഇവിടെ തര്‍ക്കം നിലനിന്നിരുന്നു. ഇത് നേരത്തെ പോലീസ് ഇടപെട്ട് പറഞ്ഞു തീര്‍ത്തതാണ്. ഇതിനു പിന്നാലെയാണ് ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. പ്രശ്‌നത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നാട്ടുകാര്‍ പ്രതിഷേധസൂചകമായി റോഡ് ഉപരോധിച്ചു.