സിഡ്നി: ഉപപ്രധാനമന്ത്രിയ്ക്ക് ഉദ്യോഗസ്ഥയുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെ തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ലോകത്തെ ഞെട്ടിക്കുന്ന തീരുമാനം. കുടുംബത്തിനും മൂല്യങ്ങളും പ്രചാരണ തന്ത്രമായി ഉപയോഗിച്ച ഉപപ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടണ്‍ബുള്‍ പറയുന്നു. ഉപപ്രധാനമന്ത്രി ബാണ്‍ബേബി ജോയ്സിന് പ്രസ് സെക്രട്ടറിയുമായുണ്ടായ ബന്ധത്തെ പ്രധാനമന്ത്രി അപലപിച്ചു. 

മാല്‍കമിന്റെ സര്‍ക്കാരിന് പ്രതിപക്ഷത്ത് നിന്ന് ഏറെ വിമര്‍ശനങ്ങള്‍ ഉപപ്രധാനമന്ത്രിയുടെ ബന്ധം പുറത്തായതോടെ കേള്‍ക്കേണ്ടി വന്നിരുന്നു. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരുമെന്ന് അദ്ദേഹം വിശദമാക്കി. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മാല്‍കമിന് ഉപപ്രധാനമന്ത്രിയെ പുറത്താക്കാന്‍ കഴിയാത്ത സാഹചര്യം കൂടിയാണുള്ളത്. ഇതോടെയാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തിന് പെരുമാറ്റച്ചട്ടം കൊണ്ടു വരാന്‍ തീരുമാനിച്ചത്. 

സഹപ്രവര്‍ത്തകരുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. വിവാഹിതരാണെങഅകിലും അല്ലെങ്കിലും ജോലിക്കാരുമായി ബന്ധം പുലര്‍ത്തുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.