ലോക്സഭ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും. ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട്: ശബരിമലയുടെ മറവിൽ കേരളത്തിൽ അയോധ്യ ആവർത്തിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീറ്റും വോട്ടും നോക്കിയല്ല ഇടതു പക്ഷത്തിന്റ പ്രവർത്തനം. തെരഞ്ഞെടുപ്പുകളിലെ വർഗ്ഗീയ പ്രചാരണം മുസ്ലീം ലീഗ് അവസാനിപ്പിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും. ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ലോക് താന്ത്രിക് ജനതാദളുമായി ചർച്ച പുരോഗമിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.
കെടി ജലീലിനെതിരായ ബന്ധു നിയമന ആരോപണം അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്. ജലീലിനെ വ്യക്തിഹത്യ ചെയ്യുകയാണ്. നിയമനത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ല. സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
