തിരുവനന്തപുരം: പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ബി ടെക് വിദ്യാർഥി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ ആനന്ദ് ബാബുവാണ് പിടിയിലായത്.

വിദ്യാർഥിനിയോട് പ്രണയം നടിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ സൈബർ പോലീസിൽ പരാതിപ്പട്ടതോടെയാണ് വിവരം പുറത്തായത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫോട്ടോകളുടെ ഐ പി വിലാസത്തിൽ നിന്നാണ് സൈബർ ക്രൈം സ്റ്റേഷൻ ഡിവൈഎസ്പി എം ഇക്ബാലിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കുടുക്കിയത്. പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.