Asianet News MalayalamAsianet News Malayalam

രാമക്ഷേത്രനിര്‍മ്മാണം; ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ബാബ രാംദേവ്

'സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷയൊന്നും വേണ്ട. ഇനി പ്രതീക്ഷിക്കാനുള്ളത് പാര്‍ലമെന്റില്‍ കൊണ്ടുവരാവുന്ന ഓര്‍ഡിനന്‍സിലാണ്.'

baba ramdev says no hope from supreme court in ram temple construction
Author
Varanasi, First Published Nov 16, 2018, 10:14 AM IST

വരാണസി: അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായി പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് യോഗഗുരു ബാബ രാംദേവ്. സുപ്രീംകോടതി കേസ് അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും രാംദേവ് ആരോപിച്ചു. 

'സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷയൊന്നും വേണ്ട. ഇനി പ്രതീക്ഷിക്കാനുള്ളത് പാര്‍ലമെന്റില്‍ കൊണ്ടുവരാവുന്ന ഓര്‍ഡിനന്‍സിലാണ്.'- രാംദേവ് പറഞ്ഞു. 

രാമക്ഷേത്രനിര്‍മ്മാണ വിഷയത്തില്‍ മുമ്പും സുപ്രീംകോടതിക്കെതിരായ പരാമര്‍ശവുമായി ബാബാ രാംദേവ് രംഗത്തെത്തിയിരുന്നു. കേസ് അനാവശ്യമായി വൈകിപ്പിക്കുന്ന സുപ്രീംകോടതിയുടെ നടപടിയില്‍ ജനങ്ങള്‍ അക്ഷമരാവുകയാണെന്നായിരുന്നു രാംദേവ് അഭിപ്രായപ്പെട്ടിരുന്നത്. രാമക്ഷേത്രനിര്‍മ്മാണത്തിനെതിരായി ആരെങ്കിലും രംഗത്തെത്തുമെന്ന് കരുതുന്നില്ലെന്നും രാംദേവ് പറഞ്ഞിരുന്നു. 

അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയതായി സുപ്രീംകോടതി അറിയിച്ചതിന് പിന്നാലെയാണ് പാര്‍ലമെന്റ് ഓര്‍ഡിനന്‍സിന് ആവശ്യവുമായി രാംദേവ് രംഗത്തെത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios