സന്നിധാനം: ശ്രീലങ്കൻ സ്വദേശിയായ 47കാരി ഇന്നലെ വൈകുന്നേരം ശബരിമല ദർശനത്തിന് എത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചു. പൊലീസിന്റെ അനുമതിയോടെ ഏഴ്മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറയുന്നു. 

എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നും പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു. വ്രതം നോറ്റാണ് എത്തിയത്. ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ ഭർത്താവും മകനും ദർശനം നടത്തി.