മനാമ: ബഹറൈനില്‍ 21 വര്‍ഷമായി തന്‍റെ വീട്ടില്‍ പരിചാരികയായ കൊല്ലം സ്വദേശിനി ലൈലയുടെ വീട് സന്ദര്‍ശനത്തിന് എത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ബഹ്‌റൈന്‍ വിദേശ കാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ഷൈഖ് ഖാലിദ് അല്‍ അഹമദ് അല്‍ ഖലീഫയാണു ഇങ്ങ് കേരളക്കരയില്‍ തന്റെ പരിചാരികയെ തേടി എത്തിയത്.

വീട്ടില്‍ എത്തിയ മന്ത്രി ലൈലയോടും കുടുംബത്തോടും ഒപ്പം ദീര്‍ഘനേരം ചെലവിട്ടു. വാഴയിലയില്‍ ലൈല മനത്രിയ്ക്ക് ഭക്ഷണം വിളമ്പി. മന്ത്രിയെ പിന്നീട് മന്ത്രി തന്നെയാണു തന്റെ പരിചാരികയുടെ വീട് സന്ദര്‍ശിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാഴയിലയില്‍ ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ലൈലയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും കുലീനതയും മന്ത്രി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഏതായാലും അറബ് ലോകത്ത് പോസ്റ്റ് വൈറലായിരിക്കുകയാണ് ഇപ്പോള്‍.