ബാലഭാസ്കറിന്‍റെ മരണത്തിൽ ഡ്രൈവറുടെയും ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതിനിടെ കൊല്ലത്ത് വച്ച് വാഹനത്തിന്‍റെ പിൻസീറ്റിൽ ബാലഭാസ്കർ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശിയായ ഒരാള്‍ പൊലീസിനോട് പറഞ്ഞു

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിൽ ഡ്രൈവറുടെയും ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതിനിടെ കൊല്ലത്ത് വച്ച് വാഹനത്തിന്‍റെ പിൻസീറ്റിൽ ബാലഭാസ്കർ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശിയായ ഒരാള്‍ പൊലീസിനോട് പറഞ്ഞു. ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ ബാലഭാസ്ക്കർ സംസാരിച്ചതായി സാക്ഷികളിലൊരാള്‍ പ്രവീണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്ന് ആരെന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്‍റെ ശ്രമം. വാഹനത്തിലുണ്ടായ ഡ്രൈവർ അർ‍ജുനും, ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. അർജുനാണ് വഹനമോടിച്ചതെന്ന മൊഴിയിൽ ലക്ഷ്മി ഉറച്ചുനിൽക്കുകയാണ്. പക്ഷെ വാഹനമോടിച്ചത് ബാലഭാസ്ക്കറാണെന്ന അർജുന്‍റെ മൊഴി പ്രധാന സാക്ഷികളും ശരിവയ്ക്കുകയാണ്. 

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷി മൊഴികള്‍

സാക്ഷിമൊഴികള്‍ പരിശോധിച്ച ശേഷം വീണ്ടും ലക്ഷ്മിയുടെയും അർജുന്‍റെയും മൊഴി രേഖപ്പെടുത്തും. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴി കൊല്ലത്ത് വച്ച് ജ്യൂസ് കുടിച്ച ശേഷമാണ് ബാലഭാസ്ക്കർ വാഹനമോടിച്ചതെന്നാണ് അർജുന്‍റെ മൊഴി. കൊല്ലത്ത് വച്ച് ബാലഭാസ്കറും അർജുനും വാഹനത്തിന് പുറത്തിറങ്ങി ജ്യൂസ് കുടിച്ച കാര്യം ലക്ഷ്മിയുടെ മൊഴിയിലുമുണ്ട്. 

ഇതിന് വിരുദ്ധമായ വെളിപ്പെടുത്തലുമായാണ് ചവറ സ്വദേശിയായ ഒരാള്‍ കൊല്ലം പൊലീസിനെ സമീപിച്ചത്. ബാലഭാസ്ക്കർ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നും ഡ്രൈവർ ജ്യൂസ് വാങ്ങി ബാലഭാസ്ക്കറിന് നൽകിയത് കണ്ടുവെന്നാണ് ചവറ സ്വദേശിയുടെ മൊഴി. ദുരൂഹതയുണർന്ന മൊഴിൽ വ്യക്ത തേടേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. 

ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിൽ വൈരുദ്ധ്യം; ശാസ്ത്രീയ പരിശോധന നടത്താന്‍ പൊലീസ്

അതേസമയം ഡ്രൈവറുടെ സീറ്റിൽ നിന്നാണ് ബാലഭാസ്കറിനെ പുറത്തേക്കെടുത്തതെന്ന് പ്രധാന സാക്ഷിയായ കൊല്ലം സ്വദേശി പ്രവീണ്‍ പറഞ്ഞു. പുലർ‍ച്ചെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രവീണ്‍ അപകടത്തിൽപ്പെട്ട വാഹനം കാണുന്നത്.

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍: ഡ്രൈവറിന്റെ മൊഴി

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല; ഡ്രൈവറുടെ മൊഴി തള്ളി ലക്ഷ്മി

അപകടത്തിൽ ദുരൂഹത ഉന്നയിച്ച ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ മൊഴിയും ഈ ആഴ്ച രേഖപ്പെടുത്തും. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലപ്പെടുത്തയിട്ടുണ്ട്.

പതിനേഴാം വയസ്സില്‍ സംഗീത സംവിധായകൻ, സിനിമയ്‍ക്ക് പിന്നാലെ പോകാതെ വേദിയെ പ്രണയിച്ച ബാലഭാസ്‍കര്‍