Asianet News MalayalamAsianet News Malayalam

അപകടത്തില്‍ ദുരൂഹതയുണ്ട്; ബാലഭാസ്ക്കറിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്

പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്ന ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി. അപകടത്തിൽ ദുരൂഹതയുണ്ടെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കണമെന്നുമാണ് പിതാവിന്റെ പരാതി. സി.കെ.ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. 

balabhaskars father alleges mystery in accident seeks detailed investigation
Author
Thiruvananthapuram, First Published Nov 23, 2018, 10:35 AM IST

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്ന ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെടുന്നു. 

ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിൽ വൈരുദ്ധ്യം; ശാസ്ത്രീയ പരിശോധന നടത്താന്‍ പൊലീസ്

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍: ഡ്രൈവറിന്റെ മൊഴി

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല; ഡ്രൈവറുടെ മൊഴി തള്ളി ലക്ഷ്മി

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. സെപ്തംബർ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു. 

പതിനേഴാം വയസ്സില്‍ സംഗീത സംവിധായകൻ, സിനിമയ്‍ക്ക് പിന്നാലെ പോകാതെ വേദിയെ പ്രണയിച്ച ബാലഭാസ്‍കര്‍

Follow Us:
Download App:
  • android
  • ios