ദില്ലി: ദീപാവലിക്ക് ഏര്‍പ്പെടുത്തിയ പടക്ക വില്‍പന നിരോധനം അടുത്തമാസം അവസാനിക്കാനിരിക്കെ രാജ്യവ്യാപകമായി പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നിരോധനം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അന്തരീക്ഷ മലിനീകരണം രാജ്യ തലസ്ഥാനത്തടക്കം ജനജീവിതം ദുസഹമാവുന്ന പശ്ചാത്തലം ഹര്‍ജിയില്‍ കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.