സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഐടി നഗരത്തില്‍ ടെക്കികളുടെ സമ്മേളനം

ബെംഗളൂരു: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബെംഗളൂരു ഐടി ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ യുവ തൊഴിലാളി കണ്‍വെന്‍ഷന്‍. മാർച്ച് നാലിന് മൂന്ന് മണിക്ക് ബെംഗളൂരു ജയിൻ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് ഐടി നഗരത്തിലെ ചരിത്ര സമ്മേളനം. നഗരത്തിലും സമൂഹമാധ്യമങ്ങള്‍ വഴിയും വലിയ പ്രചരണമാണ് കണ്‍വെന്‍ഷനായി നടക്കുന്നത്. 

ഐടി മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെയാണ് ബെംഗളൂരുവില്‍ തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചത്. ഓഗസ്റ്റില്‍ ബെംഗളൂരുവില്‍ നടന്ന യൂണിയന്‍ രൂപീകരണയോഗത്തിന് നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തിരുന്നു.