തിരുവനന്തപുരം: ബാങ്ക് ജീവനക്കാരിയെ മുന്‍ സുരക്ഷാ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരത്ത് വഞ്ചിയൂരാണ് സംഭവം.തിരുവനന്തപുരം എസ് ബിഐ ലൈഫ് ഇന്‍ഷ്യുറന്‍സ് ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ രശ്‍മിക്കാണ് കുത്തേറ്റത്.

ജോലി കഴിഞ്ഞ് വൈകീട്ട് ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഇതേ ഓഫീസിലെ മുന്‍ സുരക്ഷാ ജാവനക്കാരനായിരുന്ന വിജയന്‍ ആക്രമിക്കുകയായിരുന്നു ചെമ്പഴന്തി സ്വദേശിയായ ഇയാളെ വഞ്ചിയൂര്‍ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ രശ്‍മിയെ തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലാക്കി. പരിക്ക് ഗുരുതരമല്ല .രശ്‍മിയുടെ പരാതിയെ തുടര്‍ന്ന് വിജയനെ സുരക്ഷാ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.