സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ബാങ്ക് ഗ്യാരണ്ടിയില്‍ പരിഹാരമാകുന്നു. സമവായ ഫോര്‍മുലയായെന്ന് നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ഏറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യതകള്‍ തെളിയുന്നത്. പ്രവേശനം നേടേണ്ട വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നല്‍കേണ്ട ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി സംബന്ധിച്ച് പുതിയ ഫോര്‍മുല സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ തന്നെ ഗ്യാരന്റി നല്‍കുന്ന തരത്തിലായിരിക്കും പരിഹാരമുണ്ടാക്കുകയെന്നാണ് സൂചന. അന്തിമ ഫീസ് നിശ്ചയിക്കുന്നതുവരെയുള്ള താല്‍ക്കാലിക പരിഹാരം ആയിരിക്കും ഇത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉടനെ തീരുമാനമുണ്ടാക്കും.
