പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൗനിലുള്ള ബാറില്‍ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു.

റൗനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. മദ്യശാലയില്‍ ജന്മദിനാഘോഷത്തിനായി യുവാക്കള്‍ ഒത്തുകൂടിയപ്പോഴാണ് തീപിടിച്ചത്. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.