മലപ്പുറം: വേങ്ങരയില്‍ പ്രതിഷേധമവസാനിപ്പിച്ച് ബിഡിജെഎസ്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികളില്‍ ബിഡിജെഎസ് നേതാക്കള്‍ പങ്കെടുത്തു തുടങ്ങി.
ബിജെപി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ തലങ്ങും വിലങ്ങും നടന്നിട്ടും ബിഡിജെഎസ് തിരിഞ്ഞു നോക്കിയിരുന്നില്ല. ബിജെപിയില്‍ നിന്ന് നേരിടുന്ന അവഗണനക്ക് അവസാനമുണ്ടാക്കിയ ശേഷം കളത്തിലിറങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം ജില്ലാ ഭാരവാഹികള്‍ക്ക് നല്‍കുയിരുന്നു. ദേശീയ നേതൃത്വവുമായി തുഷാര്‍വെള്ളാപ്പള്ളി നടത്തിയ ചര്‍ച്ചയോടെ മഞ്ഞുരുകിയെന്ന് നേതാക്കള്‍. ബിഡിജെഎസ് പോയാലും ഒന്നും സംഭവിക്കാനില്ലെന്ന നിലപാടുമായി നിന്ന ബിജെപി ജില്ലാഘടകവും അയഞ്ഞു. പ്രചാരണത്തിനായി തുഷാര്‍ വെള്ളാപ്പള്ളി വേങ്ങരയിലേക്ക് വരും.പക്ഷേ ബിജെപിക്കായി വോട്ട് പിടിക്കാന്‍ വെള്ളാപ്പള്ളി എത്തില്ല.
