Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ അടിച്ചുവാരിയില്ല; പ്രിന്‍സിപ്പലിന്‍റെ മര്‍ദനമേറ്റ് 16 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ബിഹാറിലെ വൈശാലിയില്‍ സ്കൂള്‍ വൃത്തിയാക്കാത്തതിന് പ്രിന്‍സിപ്പല്‍ 16 വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് അവശരാക്കി. 

Beaten By Principal For Not Sweeping Floor 16 Bihar Students In Hospital
Author
Bihar, First Published Feb 8, 2019, 9:37 AM IST

പട്ന: ബിഹാറിലെ വൈശാലിയില്‍ സ്കൂള്‍ വൃത്തിയാക്കാത്തതിന് പ്രിന്‍സിപ്പല്‍ 16 വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് അവശരാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്കൂള്‍ വളഞ്ഞു.

സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല അവിടത്തെ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ത്ഥികല്‍ അതിന് തയ്യാറായില്ല. ഇതാണ്  പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാര്‍  വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശരായ വിദ്യാര്‍ത്ഥികളെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് സ്കൂളിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധം തുടങ്ങി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Follow Us:
Download App:
  • android
  • ios