ദില്ലി: മൂന്നാം പുനസംഘടനയിലൂടെ കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം തന്നെ വിവാദമായ ബിഫ് ഉപയോഗത്തെ സംബന്ധിച്ച്. കേരളത്തില്‍ ബീഫിന്റെ ഉപയോഗം ഇനിയും തുടരുമെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്.
ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ല. ഗോവയില്‍ ബീഫ് ഉപയോഗം തടരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
പറഞ്ഞതു പോലെ കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി എന്നെങ്കിലും പറഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കാനുള്ള സ്വതന്ത്ര്യത്തില്‍ ആരും ഇടപെടാന്‍ അനുവദിക്കില്ല.
21 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നിലവിലുണ്ട്. ഇവിടങ്ങളില്‍ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ല. ഇങ്ങനെയുള്ള കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ബീഫ് ഫെസ്റ്റുകള്‍ നടന്നതെന്ന് ഓര്‍ക്കണമെന്നും കണ്ണന്താനം പറഞ്ഞു.
ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലേക്കുള്ള പാലമായിരിക്കും താനെന്നും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ നല്‍കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
