കൊച്ചി: ഭൂമി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ അധികാരം ഒഴിഞ്ഞുകൊണ്ടുള്ള കർദിനാളിന്‍റെ സർക്കുലർ പള്ളികളിൽ വായിച്ചു.പ്രശ്നം പരിഹരിക്കാൻ വിസ്വാസികൾ ഒരുമിച്ചു നിൽക്കണമെന്ന് മാർ ജോ‍ജ്ജ് ആലഞ്ചേരി സർക്കുലറിൽ പറയുന്നു.എന്നാൽ അധികരമാറ്റമല്ല കർദിനാൾ സ്ഥാന ത്യാഗം ചെയ്യുകയാണ് വേണ്ടതെന്ന് വിസ്വാസികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളിൽ രാവിലെ കുർബാനയ്ക്ക് ശേഷമാണ് കർദിനാളിന്‍റെ സർക്കുലർ വായിച്ചത്.അതിരൂപതയിലെ ഭൂമി പ്രശ്നം സഭയുടെ ആരാധനയുമായോ ലിറ്റർജിയുമായോ ബന്ധപ്പെട്ട വിഷയമല്ല. പക്ഷെ അത് അങ്ങനെയാണെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നു. വിശ്വാസികൾ അതിൽ വീണുപോകരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സിറോ മലബാർ സഭയുടെ ആകെ ചുമതല വഹിക്കേണ്ടതിനാൽ അതിരൂപതയുടെ ഭരണകാര്യ ചുമതല സഹായ മെത്രാന് കൈമാറുകയാണെന്നും സർക്കുലറിലൂടെ വിശ്വാസികളെ അറിയിച്ചു.

ഇതാദ്യമായാണ് കർദിനാൾ അതിരൂപത ഭൂമി പ്രശനത്തിൽ വിസ്വാസികൾക്കിടയിൽ സർക്കുലർ ഇറക്കുന്നത്. എന്നാൽ അധികാര മാറ്റം കൊണ്ട് പ്രശനം തീരില്ലെന്നാണ് വിശ്വാസികൾ രൂപീകരിച്ച കൂട്ടായ്മയായ ആർച്ച് ഡയസിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പരൻസി പ്രവർത്തകർ പറയുന്നത്.
വിശ്വാസികളുടെ കൂട്ടായ്മ വരും ദിവസം അതിരൂപതയിലെ പള്ളികളിൽ ഒപ്പുശേഖരണം തുടങ്ങും. ധാർമ്മിക ഉയർത്തി കർദിനാൾ സ്ഥാന ത്യാഗം നടത്തിയില്ലെങ്കിൽ കോടതിയിൽ പോകുമെന്നും സംധടന നിലപാടെടുക്കുന്നു. നിലവിൽ അതിരൂപതയിലെ വൈദികരും കർദിനാളിനെതിരായ ഒപ്പുശേഖരണം നടത്തുന്നുണ്ട്. 400 ഓളം വൈദികർ ഒപ്പുവെച്ചതായാണ് വിവരം.