ആ പ്രൊട്ടക്‌ഷൻ ഓഫീസര്‍ എങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നു

തുടര്‍ച്ചയായി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് വെട്ടിലായ പ്രധാനമന്ത്രിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലാണ് ബെന്യാമിന്റെ പരിഹാസം. മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നില്‌ക്കുന്ന ആ പ്രൊട്ടക്‌ഷൻ ഓഫീസറെ സമ്മതിക്കണം. ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നുവെന്നാണ് ബെന്യാമിന്‍ ചോദിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ ബന്യാമിന്റെ പരിഹാസത്തിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി ആളുകളാണ് പോസ്റ്റില്‍ പ്രതികരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നടത്തിയ പല പ്രസ്താവനകളും വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. 1948ലെ പാക് യുദ്ധത്തിന് ശേഷം മുൻ കരസേന മേധാവി ജനറൽ തിമ്മയ്യയെ നെഹ്റുവും വി കെ കൃഷ്ണമേനോനും അപമാനിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.