ദില്ലി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും പത്ത് രൂപയോളം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാജ്യമെമ്പാടും സമരങ്ങള്‍ നടക്കുന്നതിനിടെ അയല്‍ രാജ്യമായ ഭൂട്ടാന്‍ ഇന്ധനവിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ചു. പെട്രോളിന് 10.29 രൂപയും ഡീസലിന് 7.75 രൂപയുമാണ് കുറച്ചത്. നിലവില്‍ ഭൂട്ടാനില്‍ പെട്രോളിന് 63.56 രൂപയും ഡീസലിന് 58.88 രൂപയുമാണ്.

രാജ്യഭരണം നിലനിനിന്നിരുന്ന ഈ ബുദ്ധമത രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിച്ച നാലാം രാജാവ് ജിഗ്മെ സിംഗെ വാങ്ങ്ചുക്കിന്‍റെ 62ാം പിറന്നാള്‍ ആഘോഷിക്കുന്ന നവംബര്‍ 11ന് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ 11 ന് രാവിലെ 11 മണിമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരുന്നത്.