കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി. അദ്ദേഹം ഇവിടെ വന്ന് പറയുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ശരിയല്ലെന്നും കേരളത്തില്‍ കലാപം നടക്കുന്നുവെന്നുമാണ്. എന്നാല്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ബിന്ദു പറഞ്ഞു.
കോഴിക്കോട്: പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ തീരുന്ന ക്രമസമാധാന പ്രശ്നം മാത്രമേ കേരളത്തിലൊള്ളൂവെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങള്‍ക്ക് സുരക്ഷവേണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദര്‍ഗ്ഗയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരുവര്‍ക്കും സുരക്ഷ അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ശബരിമലയിലെ സ്ഥിതിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു വിധി ഉണ്ടായതെന്നും ബിന്ദു പറഞ്ഞു. എന്നാല്‍ ശബരിമല ദര്‍ശനം നടത്തിയ ശേഷം തനിക്കിതിവരെ മകളെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെയാണ് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞു.

കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി. അദ്ദേഹം ഇവിടെ വന്ന് പറയുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ശരിയല്ലെന്നും കേരളത്തില്‍ കലാപം നടക്കുന്നുവെന്നുമാണ്. എന്നാല്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ബിന്ദു പറഞ്ഞു. അതിന് തയ്യാറാകാതെ സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രിയടക്കം ബിജെപിക്കാര്‍ വെല്ലുവിളിക്കുകയാണെന്നും ബിന്ദു തങ്കം കല്ല്യാണി പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തനിക്ക് സ്വൈര്യ ജീവിതം നഷ്ടമായെന്നും ബിന്ദു തങ്കം കല്ല്യാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായി സമാഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി നേരിടുന്നുണ്ട്. തന്‍റെ കുട്ടികളെയടക്കം ഭീഷണിപ്പെടുത്തുകയാണ്. ഈയൊരവസ്ഥയില്‍ കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. സ്ത്രീകളുടെ അന്തസുയര്‍ത്തിയ വിധിയാണ് സുപ്രീകോടിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും തനിക്ക് ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ബിന്ദു പറഞ്ഞു. കൂടുതൽ സ്ത്രീകൾ കയറിയത് പോസറ്റീവ് ആയി കാണുന്നു.
ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ കയറുന്നത് എന്തുകൊണ്ടു നല്ലതാണ്. എന്നാല്‍ ഇത് തടയാനായി അക്രമികളെ കേരളത്തില്‍ നിന്ന് കിട്ടാതായപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളെ റിക്രൂട്ട്മെന്‍റ് ചെയ്ത് ശബരിമലയില്‍ എത്തിക്കുകയായിരുന്നു ബിജെപി ചെയ്തതെന്നും ബിന്ദു ആരോപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ പലരെയും തനിക്ക് പരിചയമുണ്ടെന്നും എന്നാല്‍ ഇവരില്‍ പലര്‍ക്കും സ്വന്തം വ്യക്തിവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തല്‍പ്പര്യമില്ലെന്നും ബിന്ദു പറഞ്ഞു.
