തിരുവനന്തപുരം:ദുബായിലെ യാത്രാവിലക്കുമായി ബന്ധപ്പെട്ട് ബിനോയിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിട്ടില്ലെന്ന് ബിനീഷ് കോടിയേരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം. ബിനോയിയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ലെന്നും സിവില്‍ നടപടികള്‍ നേരിടാന്‍ ബിനോയ് തയ്യാറാണെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

എന്നാല്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുമ്പ് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിക്കവെ സ്ഥിരീകരിച്ചിരുന്നു. യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ബിനീഷ് പറഞ്ഞത്.