തിരുവന്തപുരം: ദുബായിലെ യാത്രാവിലക്കുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ലെന്ന് ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാസ്പോര്‍ട്ട് ഇപ്പോഴും കൈവശമുണ്ടെന്നും ബിനോയ് പറഞ്ഞു. ബിനോയ് കോടിയേരിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ലെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന വാര്‍ത്ത മാധ്യമങ്ങളോട് സംസാരിക്കവേ ബിനീഷ് കോടിയേരി സ്ഥിതീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിനോയിയെ ഏയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിനീഷ് പറഞ്ഞത്.
