ബിപ്ലവിന്‍റെ മണ്ടത്തരങ്ങള്‍ സഹിക്കാന്‍ പറ്റാതായതോടെ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് ഇടപെട്ടു. മണ്ടത്തരങ്ങള്‍ പറഞ്ഞ് ഇനിയും നാറ്റിക്കരുതെന്ന താക്കീത് മോദി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താക്കിത് നല്‍കിയ മോദിയെക്കുറിച്ചുള്ള ബിപ്ലവിന്‍റെ വിപ്ലവ പ്രസംഗം വൈറലാകുകയാണ്

അഗര്‍ത്തല: പതിറ്റാണ്ടുകള്‍ നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമിട്ട് ത്രിപുരയില്‍ ബിജെപി കാവികൊടി പാറിച്ചപ്പോള്‍ ഭരണചക്രം തിരിക്കാനായി നിയോഗിച്ചത് ബിപ്ലവ് ദേബെന്ന യുവ നേതാവിനെയായിരുന്നു. എന്നാല്‍ അധികാരത്തിന്‍റെ ആദ്യ നാള്‍ മുതല്‍ മണ്ടത്തരം വിളംബി ബിപ്ലവ് ബിജെപിക്ക് തന്നെ നാണക്കേടുണ്ടാക്കുകയായിരുന്നു.

ബിപ്ലവിന്‍റെ മണ്ടത്തരങ്ങള്‍ സഹിക്കാന്‍ പറ്റാതായതോടെ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് ഇടപെട്ടു. മണ്ടത്തരങ്ങള്‍ പറഞ്ഞ് ഇനിയും നാറ്റിക്കരുതെന്ന താക്കീത് മോദി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താക്കിത് നല്‍കിയ മോദിയെക്കുറിച്ചുള്ള ബിപ്ലവിന്‍റെ വിപ്ലവ പ്രസംഗം വൈറലാകുകയാണ്.

മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഓട്ടോറിക്ഷക്കാരനാണെന്നും മറ്റൊരാള്‍ പലചരക്ക് കച്ചവടക്കാരനാണെന്നുമാണ് ബിപ്ലവ് പറയുന്നത്. ലോകത്തെവിടെ കാണും ഇതുപോലൊരു പ്രധാനമന്ത്രിയെന്നും അദ്ദേഹം ചോദിക്കുന്നു. പ്രധാനമന്ത്രിയായി മകന്‍ മാറിയിട്ടും അമ്മ കുടിലില്‍ തന്നെയാണ് താമസിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. മോദിയുടെ ലാളിത്യത്തെക്കുറിച്ചുള്ള വര്‍ണന പ്രവര്‍ത്തകര്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.