ഭോപ്പാലിലെ ലാബിൽ നടന്ന പരിശോധനയിലാണ് ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശം പ്രത്യേക നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ അസുഖം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.