നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ജയില്‍ മോചിതനായ ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയത്

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം. മുന്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോയെ മാലയിട്ടാണ് വിശ്വാസികളുടെ സംഘം സ്വീകരിച്ചത്.

തടവിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നലെയാണ് ജയില്‍ മോചിതനായത്. നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ജയില്‍ മോചിതനായ ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയത്. ജയിലിന് മുന്‍പിലെ റോഡ‍് ബ്ലോക്ക് ചെയ്ത് വിശ്വാസികള്‍ കുത്തിയിരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. 


പ്രാര്‍ത്ഥനഗീതങ്ങള്‍ പാടി കാത്തിരുന്ന വിശ്വാസികള്‍. ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ ബിഷപ്പ് കീ ജയ് വിളികളുമായാണ് സ്വീകരിച്ച് കൊണ്ടു പോയത്. കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് ബിഷപ്പ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങി 24 മണിക്കൂറില്‍ കേരളം വിടണം എന്നാണ് വ്യവസ്ഥ. ഇതോടെയാണ് ജലന്ധറിലേക്ക് ബിഷപ്പ് ഫ്രാങ്കോ അതിവേഗം മടങ്ങിയത്. 

Scroll to load tweet…