ഇംഗ്ലീഷിൽ പ്രസംഗിച്ചാലും ഹിന്ദിയിലേക്ക് അവർ പരിഭാഷപ്പെടുത്തില്ലേയെന്നും ചോദ്യം

ദില്ലി:രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്ത് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദര്‍ഭംഗയിലെ റാലിയാണ് സ്റ്റാലിന്‍ രാഹുലിനൊപ്പം ചേര്‍ന്നത്. കനിമൊഴിയും സ്റ്റാലിനൊപ്പം യാത്രയുടെ ഭഗമായി. ഇതിനിടെ സ്റ്റാലിന്‍റെ ബിഹാര്‍ യാത്രയെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. തമിഴ് നാട്ടിലെ കക്കൂസുകള്‍ വൃത്തിയാക്കുന്നത് ബിഹാറികളാണെന്ന് ഡിഎംകെ നേതാവ് ദയാനിധി മാരന്‍ പറഞ്ഞത് സ്റ്റാലിന്‍ മറന്ന് പോയോയെന്നും, ഇപ്പോള്‍ ബിഹാറിലൂടെ യാത്ര നടത്താന്‍ ഉളുപ്പില്ലേയെന്നും ബിജെപി ചോദിച്ചു.

ഹിന്ദിയിൽ ആണോ പ്രസംഗം എന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ; ചോദിച്ചു ഇംഗ്ലീഷിൽ പ്രസംഗിച്ചാലും ഹിന്ദിയിലേക്ക് അവർ പരിഭാഷപ്പെടുത്തില്ലേ? ബിഹാരിൽ പോയിട്ട് എന്തു കാര്യം എന്നും മന്ത്രി പരിഹസിച്ചു

 ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി വീണ്ടും വിമര്‍ശനമുന്നയിച്ചു. ഗുജറാത്തില്‍ ആരുമറിയാത്ത പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 4300 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും , കമ്മീഷന് ഇതേ കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും, ഇതിനും സത്യവാങ് മൂലം താന്‍ തരേണ്ടി വരുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.