കണ്ണൂര്‍: കണ്ണൂരിൽ അക്രമങ്ങൾക്ക് ആഹ്വാനം നൽകുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചർച്ചക്ക് തയ്യാറാണെന്ന് ആർഎസ്എസ് മുഖ്യമന്ത്രിയെ അറിയിച്ചാൽ സിപിഐഎം സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയെ അങ്ങോട്ട് ചെന്നുകണ്ട് സമാധാനചർച്ച നടത്തണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ നിർദ്ദേശം പഴയ മാടന്പിഭാഷയെന്ന് ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി എം ടി രമേശ്. 

കണ്ണൂരിൽ സമാധാനത്തിന് ആർഎസ്എസ് ആഹ്വാനം ചെയ്തപ്പോൾ അത് അട്ടിമറിച്ചത് കോടിയേരിയാണ്. എകെജി സെന്ററിൽ പോയി ബിജെപി സമാധാനം യാചിക്കില്ലെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു. അതേ സമയം കണ്ണൂരില്‍ സമാധാനം ഉണ്ടാക്കാന്‍ മുന്‍കൈ എടുക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.