തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലിന്‍ പുതുവല്‍സരാഘോഷത്തിനിടെ ഡിവൈഎഫ്‌ഐ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.എട്ട് ബിജെപി പ്രവര്‍ത്തകര്‍ അടിയും വെട്ടുമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതമാണ്. 

തലക്ക് വെട്ടേറ്റ അശ്വിന്‍, മനോജ് എന്നിവര്‍ക്കാണ് ഗുരുതരാവസ്ഥയുള്ളത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഘര്‍ഷമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ നിന്ന സ്ഥലത്തേക്ക് പുതുവര്‍ഷാഘോഷവുമായി ഒരു കൂട്ടം യുവാക്കള്‍ എത്തുകയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് സംഘമായെത്തി ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. നാല് ഡിെൈവഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.