കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ. ആർഎസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അക്രമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ ആര്‍എസ്എസ് കാര്യാലയത്തിന് ഒരു സംഘം തീവയ്ക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

തീപടരുന്നത് കണ്ട് സമീപവാസികളാണ് അണച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസം മുമ്പും ആര്‍എസ്എസ് കാര്യാലയത്തിന് നേരെ അക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് കാര്യാലയം കത്തിക്കാന്‍ ശ്രമിച്ചത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ബിജെപി ആരോപിച്ചു. ആര്‍എസ്എസ് ക്യാമ്പ് ആരംഭിക്കുന്നതിന് തലേദിവസമാണ് ആക്രമണമുണ്ടായത്