പത്തനംതിട്ട: പത്തനം തിട്ട ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിന് തുടര്‍ന്നാണ് ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട് താഴെ വെട്ടിപ്പുറത്തായിരുന്നു ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു ദിവസമായി സി പി എം ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
