അനന്ദകുമാറിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടര്‍മാരെ മര്‍ദ്ദിച്ചത്. ഡോ. മധുകേശവാരജീവി, ഡോ. ബാലചന്ദ്ര, ഡോ. രാഹുല്‍ മര്‍ശകര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എം.പിക്കെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കര്‍ണ്ണാടക പൊലീസ് അറിയിച്ചു. മുമ്പും വിവാദ നായകനായിരുന്ന അനന്ദകുമാറിനെതിരെ 2016 മാര്‍ച്ചില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.