പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.

പത്തനംതിട്ട: എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. യതീഷ്ചന്ദ്രെയെ നിലക്കലില്‍ നിന്ന് മാറ്റണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.

കോടതിയിൽ സര്‍ക്കാരിന് വേണ്ടി സർക്കുലർ ഹാജരാക്കിയത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. അതേസമയം ശബരിമലയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കനായി ജില്ലാ നേതൃത്വത്തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പുറത്തിറക്കിയ സര്‍ക്കുലര്‍ രാധാകൃഷ്ണന്‍ തള്ളിയില്ല. ബിജെപി പല സര്‍ക്കുലറും ഇറക്കുമെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ അത്തരമൊരു സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.