തൃശൂര്‍: യുവമോർച്ച നേതാവ് ഉൾപ്പെട്ട കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. രണ്ടാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ഒളരി സ്വദേശിയാണ് അറസ്റ്റിലായത്. രാജീവിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം ഇന്ന് കൊടുങ്ങല്ലൂർ കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസം തൃശൂര്‍ മതിലകത്താണ് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ കള്ളനോട്ടടിച്ച കേസില്‍ പിടിയിലാകുന്നത്. യുവമോര്‍ച്ച നേതാക്കളായ എരാശ്ശേരി രാകേഷ്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ നിന്നും കള്ളനോട്ട് അടിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും ലക്ഷക്കണക്കിനു രൂപയുടെ വ്യാജ കറന്‍സികളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇരിങ്ങാലക്കുട എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.