ബിജെപി നേതാവായ മനീഷ് കുമാര്‍ സബ് ഇന്‍സ്പെക്ടറെ നിരവധി തവണ അടിയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാളെ അസഭ്യം പറയുന്നുമുണ്ട്.
മീററ്റ്: ബിജെപി ജനപ്രതിനിധി പൊലീസിനെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീററ്റിലാണ് സംഭവം. ബിജെപി നേതാവായ മനീഷ് കുമാര്‍ സബ് ഇന്‍സ്പെക്ടറെ നിരവധി തവണ അടിയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാളെ അസഭ്യം പറയുന്നുമുണ്ട്.
ഒരു വനിതാ അഭിഭാഷകയുമായി ബിജെപി നേതാവിന്‍റെ റെസ്റ്റോറന്‍റില്‍ എത്തിയതായിരുന്നു ഓഫീസര്‍. ഭക്ഷണം കൃത്യസമയത്ത് നല്‍കാത്തതിനെഅഭിഭാഷക ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. അതേസമയം പൊലീസ് ഓഫീസര്‍ ശുക്പാല്‍ തങ്ങള്‍ക്ക് നേരെ സര്‍വ്വീസ് റിവോള്‍വര്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
യുവതിയുടെ പരാതിയില്‍ മനീഷ് കുമാറിനെതിരെ കോസടുത്തു. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. മനീഷ് കുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കങ്കര്‍ഖെഡാ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
