ചത്തീസ്‍ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാര്‍, കൃഷി മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോ പുറത്തു വന്നു
ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ബിജെപി മന്ത്രിമാര്‍. വാജ്പേയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് സംഭവം. ചത്തീസ്‍ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാര്‍, കൃഷി മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോ പുറത്തു വന്നു. ടൈംസ് നൗ ആണ് വീഡിയോ പുറത്തുവിട്ടത്. ബുധനാഴ്ചയായിരുന്നു നിമഞ്ജന ചടങ്ങ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധരംലാല്‍ മന്ത്രിമാരെ പിന്തിരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗും ചടങ്ങിന് എത്തിയിരുന്നു. ജീവിച്ചിരിക്കെ തന്നെ ബിജെപി വാജ്പേയിയെ അവഗണിച്ചിരുന്നു. ഇപ്പോള്‍ മരിച്ച് കഴിഞ്ഞ് ചിതാഭംസ്മം നിമഞ്ജനം ചെയ്യുമ്പോള്‍ പോലും അദ്ദേഹത്തോട് അനാദരവ് കാണുക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി ആരോപിച്ചു.
