അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ വോട്ടിംഗ് മെഷീനുകള്‍ ബിജെപി എഞ്ചിനിയര്‍മാര്‍ ഹാക്ക് ചെയ്തതായി പട്ടീല്‍ അനമാത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടീല്‍.
രണ്ട് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ എഞ്ചിനിയര്‍മാരെ ഉപയോഗിച്ച് ബിജെപി മെഷീനുകള്‍ ഹാക്ക് ചെയ്തു. ഇതിനായി 140 ഓളം എഞ്ചിനിയര്‍മാരെ ഉപയോഗിച്ച് 4000ഓളം വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്തി. പട്ടേല്‍ ഭൂരിപക്ഷ പ്രദേശമായ വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവിടങ്ങളിലെല്ലാം ഇവിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഹര്‍ദ്ദിക് പട്ടേല്‍ ആരോപിച്ചു.
വിഷയത്തില്‍ ജില്ലാ കളക്ടര്‍ മറുപടിപറയണമെന്നും ഹര്‍ദ്ദിക് പറഞ്ഞു. എന്നാല്‍ ഹര്‍ദ്ദികിന്റെ ആരോപണം അഹമ്മദാബാദ് ജില്ലാകളക്ടര്‍ നിഷേധിച്ചു. ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും കളക്ടര്‍ അവന്തിക സിംഗ് വ്യക്തമാക്കി.
