തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ  ബി ജെ പിയുടെ സമരം ഇന്ന് മുതൽ തുടങ്ങും. ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് നിരാഹാരസമരം തുടങ്ങുന്നത്. 

നിരോധനാജ്ഞ പിൻവലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അമിത്ഷാ നിയോഗിച്ച എംപിമാരുടെ നാലംഗ സംഘമാണ് രാവിലെ പത്തരക്ക് സമരം ഉദ്ഘാടനം ചെയ്യുക. സമരത്തിന് മുമ്പ് സംഘം പൂജപ്പുര സെൻട്രൽ ജയിലിലെത്തി കെ സുരേന്ദ്രനെ കാണും.