തൃശൂർ: വാടാനപ്പിളളിയിൽ മൂന്ന് ബി.ജെ.പി പ്രവർത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം. രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.  

രാവിലെ വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്ന് രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഹര്‍ത്താലനുകൂലികള്‍ തിരിച്ചു വരുമ്പോഴും ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് സംഭവസ്ഥലക്ക് ക്യാമ്പു ചെയ്യുകയാണ്.