ആകെയുള്ള 3706 സീറ്റുകളില്‍ ഇതുവരെ ഫലം പ്രഖ്യാപിച്ചത് 2501 എണ്ണത്തിലാണ്. ഇവയിൽ 1012 സീറ്റുകൾ ബിജെപി - ശിവസേന സഖ്യം നേടി. തനിച്ച് മൽസരിച്ച എന്‍സിപി 482 സീറ്റിലും കോണ്‍ഗ്രസ്‍ 408 സീറ്റിലും വിജയിച്ചു. മറ്റുളളവർ 513 സീറ്റിൽ വിജയിച്ചു.

ഫലമറിയാനുള്ള സീറ്റുകളിലും ബിജെപി മുന്നേറ്റം പ്രകടമാണ്. നിർണായകഘട്ടത്തിൽ ബിജെപിക്കൊപ്പം നിന്ന മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങളെ തെറ്റിരിപ്പിക്കുന്ന പ്രതിപക്ഷംശ്രമത്തിന് വിധി തിരിച്ചടിയാണെന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു