ബിജെപി സംസ്ഥാന കൗൺസിൽ ഇന്ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് കൗൺസിലിൽ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പും മുന്നണി വിപുലീകരണവുമാണ് കൗൺസിലിന്റെ പ്രധാന അജണ്ട. അതോടൊപ്പം താഴെതട്ടിൽ സംഘടനാ സംവിധാനം ശക്തമല്ലെന്ന വിമർശനവും കൗൺസിലിൽ ചർച്ചയാകും.
കൊച്ചി: ബിജെപി സംസ്ഥാന കൗൺസിൽ ഇന്ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് കൗൺസിലിൽ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പും മുന്നണി വിപുലീകരണവുമാണ് കൗൺസിലിന്റെ പ്രധാന അജണ്ട. അതോടൊപ്പം താഴെതട്ടിൽ സംഘടനാ സംവിധാനം ശക്തമല്ലെന്ന വിമർശനവും കൗൺസിലിൽ ചർച്ചയാകും.
ഇന്നലെ കോർകമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹിയോഗവും ചേർന്നിരുന്നു. മറ്റ് രണ്ട് മുന്നണികളേക്കാൾ മികച്ച രീതിയിൽ തെരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പ് നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
