പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയെ മാതൃകഗ്രാമമാക്കി പ്രഖ്യാപിച്ച് ബിജെപി. കോളനിയില്‍ ആറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് എംപി സുരേഷ് ഗോപി അറിയിച്ചു. അയിത്തവും വിവേചനവും വാര്‍ത്തയായ അംബേദ്കര്‍ കോളനിയില്‍ അടിസ്ഥാനസൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ ലക്ഷ്യം വച്ചാണ് കോളനിയിയെ മാതൃകാഗ്രാമമാക്കി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി വാസയോഗ്യമായ വീടുകള്‍ ഇല്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ചു നല്‍കും. അര്‍ഹരായ ഒരു കുടുംബത്തിന് വീടിനുള്ള പണം താന്‍ നല്‍കുമെന്ന് രാജ്യസഭാഗം സുരേഷ് ഗോപി അറിയിച്ചു.
കോളനിയിലെ വീടുകളുടെ അവസ്ഥ നേരില്‍ കണ്ടും, പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും സമയം ചെലവഴിച്ച സുരേഷ് ഗോപി, അവരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് ഗോവിന്ദാപുരം വിട്ടത്.
