തൃശ്ശൂര്‍: അതിരപ്പിള്ളി പദ്ധതിയില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നിലപാട് എടുക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമവായത്തിലൂടെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്‍റെ പൊരുൾ തനിക്ക് മനസിലായിട്ടില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം സംഘടിച്ചിച്ച ബഹുജനസംഗമത്തിൽ പങ്കെടുക്കുയായിരുന്നു ഇരുവരും.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ അതിനുവേണ്ടത് ഒത്തുതീര്‍പ്പോ ഉടമ്പടിയോ അല്ലെന്നാണ് ബിജെപിയുടെ നിലപാട്. സമവായമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് എല്ലാവർക്കും സ്വീകാര്യമായ ഒരു നടപടിയാകണമെന്ന് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
സമവായത്തിലൂടെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം സംഘടിച്ചിച്ച ബഹുജനസംഗമത്തിൽ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തും.
