പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ കറവപ്പശുക്കളുമായി പോയ വാഹനം തടഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മല്ലപ്പള്ളി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയനെയാണ് കീഴ്‌വായ്പ്പൂര്‍ പൊലീസ് പിടികൂടിയത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ചയാണ് എഴുമറ്റൂരില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് കറവപ്പശുക്കളുമായി പോയ വാഹനം തടഞ്ഞത്. 

ഡ്രൈവര്‍ എഴുമറ്റൂര്‍ സ്വദേശി അനസിന്റെപരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ജയന്‍ നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നെന്നും ഇപ്പോള്‍ സംഘടനയുമായി ബന്ധമൊന്നുമില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.