കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റു. ഒളത്തിമല സ്വദേശി വിജേഷിനെയാണ് വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇയാളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജേഷിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന. അക്രമികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.