കണ്ണൂര്‍: കണ്ണൂര്‍ രാമന്തളിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരിലെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നു. കാസര്‍ഗോഡ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പട്ടയ വിതരണ വേദിയിലേക്കാണ് ബിജെപി പ്രക്ഷോഭം നടത്തിയത്.
ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കെ.എസ്.ആര്‍.ടിയും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തിയില്ല. കാറുകളടക്കമുള്ള ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. പയ്യന്നൂരിലും തലശ്ശേരിയിലും രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടഞ്ഞു. എന്നാല്‍ പൊലീസ് എത്തി തടസ്സങ്ങള്‍ നീക്കി.
കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ ബിജെപി നേതാക്കള്‍ ഗവര്‍ണറെ ഖണ്ട് പരാതി നല്‍കിയിരുന്നു. പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി
