കൊല്ലം: .കൊള്ളപ്പലിശ നല്‍കാൻ വിസമ്മതിച്ചതിനാല്‍ ബ്ലേഡ് മാഫിയയുടെ ആക്രമണം. കൊല്ലം ഓടനാവട്ടത്താണ് യുവതിയെ ഒരു സംഘം മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഓടനാവട്ടം സ്വദേശി വിനിത ഒരു വര്‍ഷം മുൻപ് ഓടനാവട്ടം സ്വദേശി സുന്ദരേശന്‍റെ പക്കല്‍ നിന്നും രണ്ട് ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങി. പകുതിയില്‍ കൂടുതല്‍ തിരിച്ച് നല്‍കി. വീണ്ടും പലിശ ചോദിച്ച സുന്ദരേശന് വിനീതയുടെ ഭര്‍ത്താവ് സൈജു ഗള്‍ഫില്‍ നിന്നും പണം അയച്ച് നല്‍കിയിട്ടും മതിയായില്ല.

തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. തന്നെ വിനിതയും അമ്മയും പൂയപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇന്നലെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സുന്ദരേശൻ, ഇയാളുടെ മകൻ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പൂയപ്പള്ളി സ്റ്റേഷന്‍റെ മൂക്കിൻ തുമ്പത്ത് ബ്ലേഡ് മാഫിയാ സംഘങ്ങളുടെ ആക്രമണം.