ഹോളിവുഡ്: അമേരിക്കയിലെ ദശലക്ഷങ്ങളുടെ വ്യവസായമാണ് നീലചിത്ര നിര്‍മ്മാണം. എന്നാല്‍ നീലചിത്ര നായികമാരുടെ അവസ്ഥ അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ വീണ്ടും ഒരു നീലചിത്ര നായിക കൂടി ആത്മഹത്യ ചെയ്തു. ഒലിവിയ ലുവ എന്ന 23-കാരിയാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. നീലച്ചിത്രങ്ങളിലെ നായികയായിരുന്ന ഒലീവിയ വെസ്റ്റ് ഹോളവുഡിലെ പുനധിവാസ കേന്ദ്രത്തിലായിരുന്നു. മരുന്നുകളും മദ്യവും ചേർത്ത് അമിതഡോസിൽ അകത്താക്കിയതാണ് മരണകാരണമെന്നാണ് കരുതുന്നത്.

ഒലീവിയ വോൾട്ടയര്‍ എന്ന് അറിയപ്പെടുന്ന നടി, മദ്യത്തിനും മയക്കുമരുന്നിനും അടിമയായതോടെയാണ് പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങളുള്ള ഇവിടേക്ക് എങ്ങനെ മദ്യം എത്തിയത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നീലചിത്ര വ്യവസായവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന എക്‌സ്ബിസ് എന്ന വാർത്താ ഏജൻസിയാണ് ഒലീവിയയുടെ മരണം പുറത്തുവിട്ടത്.

2017 ഏപ്രിലിലാണ് എൽ.എ. ഡയറക്ട് മോഡൽസ് എന്ന ഏജൻസിയിൽചേർന്ന് നീലച്ചിത്രങ്ങളിൽ ഒലീവിയ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ, ഒക്ടോബറോടെ അവർ അഭിനയം ഏറെക്കുറെ ഉപേക്ഷിച്ചു. അപ്പോഴേക്കും മദ്യത്തിനും മയക്കുമരുന്നിനും അവർ അടിമയായിക്കഴിഞ്ഞിരുന്നു. വീട്ടിൽനിന്നുള്ള എതിർപ്പ് കൂടിയായതോടെ, പുനരധിവാസ കേന്ദ്രത്തെ ആശ്രയിക്കുകയായിരുന്നു. ഇക്കൊല്ലമാദ്യം അഭിനയരംഗത്തേക്ക് തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഒലീവിയയുടെ മരണമെന്ന് എക്‌സ്ബിസ് റിപ്പോർട്ട് ചെയ്യുന്നു.
പോൺസിനിമകളിൽ തകർത്തഭിനയിക്കുന്ന പലരും പിന്നീട് കടുത്ത ജീവിതനൈരാശ്യത്തിൽപ്പെടുന്നുവെന്ന യാഥാർഥ്യത്തിന് അടിവരയിടുന്നതാണ് ഒലീവിയയുടെ മരണവും എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലും കാനഡയിലുമായി ആറുമാസത്തിനിടെ ജീവനൊടുക്കുന്ന അഞ്ചാമത്തെ പോൺ നായികയാണ് ഒലീവിയ. ഒലീവിയ അംഗമായ എൽ.എ. ഡയറക്ട് മോഡൽസിൽ അംഗമായിരുന്ന ഒലീവിയ നോവയെന്ന നായികയും ഈ മാസമാദ്യം ജീവനൊടുക്കിയിരുന്നു.