തിരുവനന്തപുരം: ബ്ലൂവെയില്‍ ഗെയിമുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസിന്റെ ഹൈടെക് വിഭാഗം. ഇത്തരം അപകടകാരിയായ ഗെയിമുകള്‍ അടിമപ്പെടുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ഇന്റനെറ്റ് അധിഷ്ഠിതമായ ഗെയിമാണ് ബ്ലൂവെയില്‍. അപകടം പതിയിരിക്കുന്ന ഈ ഗെയിമില്‍ അടിമപ്പെട്ട് നിരവധി യുവാക്കളും കുട്ടികളും ഇതിനകം സ്വയം ജീവനൊടുക്കിയിട്ടുണ്ടെന്നും ഡിജിപി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിവിധ അപകടരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗെയിമില്‍ ആകര്‍ഷ്ടരായാണ് ഇവര്‍ മരണക്കയത്തിലേക്ക് പോകുന്നത്. ഇതിനെതിരായ മുന്നറിയിപ്പുമായാണ് പൊലീസിന്റെ ഹൈടെക് സെല്‍ രംഗത്തെത്തിയത്. 14നും 18നും ഇടയ്ക്കു പ്രായമുള്ളവരാണ് ഗെയ്മിന് അടിമപ്പെടുന്നതെന്ന് ഡിജിപി വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മാതാപിതാക്കള്‍ ഇത്തരം ഗെയിമുകളെ കുറിച്ച് അറിഞ്ഞിരിക്കണം. കമ്പ്യൂട്ടറിലോ ഫോണിലോ കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണം. കുട്ടികള്‍ ഇന്റനെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അപകടരമായ കളികളില്‍ ആകൃഷ്ടരായ കുട്ടികളുണ്ടെങ്കില്‍ ഇക്കാരമറിയാച്ചാല്‍ കൗണ്‍സിലിംഗ് നല്‍കുമെന്നും ഡിജിപി അറിയിച്ചു.